ജുമുഅഃ നമസ്കാരം
ചോ. ജുമുഅഃ നമസ്കാരം നിര്‍വഹിച്ചതായി പരിഗണിക്കപ്പെടുന്നതിന് ഒരാള്‍ നമസ്കാരത്തില്‍ ഇമാമിനെ തുടരേണ്ട അവസാനത്തെ അവസരം ഏതാണ്.
ജുമുഅഃയുടെ നിയ്യത്തും ളുഹ്ര്‍ നമസ്കാരവും
ചോ. ജുമുഅഃ നമസ്കാരത്തില്‍ രണ്ടാം റക്അത്തിലെ റുകൂഇന്നു ശേഷം തുടരുന്നവര്‍ സലാം വീട്ടിയ ശേഷം ജുമുഅഃയുടെ നിയ്യത്തോടെ നാലു റക്അത്ത് ളുഹ്ര്‍ നമസ്കരിക്കണമെന്ന് ചില പണ്ഡിത•ാര്‍ പറയുന്നു. ഇതെങ്ങനെയാണ് ശരിയാവുക?
ജുമുഅഃ സാധുവാകുന്ന ജനസംഖ്യ
ചോ. ജുമുഅഃ സാധുവാകുന്നതിന്നുവേണ്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് 15 അഭിപ്രായങ്ങളുണ്ടെന്ന് പറയുന്നുണ്ടല്ലോ. അവ ഏതൊക്കെയാണെന്നറിയിച്ചുതരാമോ?
ജുമുഅയും സ്ത്രീകളും
ചോ. ജുമുഅക്കും ജമാഅത്തിനും മറ്റും സ്ത്രീകള്‍ പള്ളിയില്‍ ഹാജരാകുന്നത് നിഷിദ്ധമാണെന്ന് ചില പണ്ഡിത•ാര്‍ പറയുന്നു. നബി (സ) യുടെ കാലത്ത് ഹിജാബിന്റെ (പര്‍ദയുടെ) സൂക്തങ്ങള്‍ അവതരിച്ച ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതു നിറുത്തി എന്നും, നബി(സ)യും അവിടത്തെ ശേഷം പത്നി ആയിശ(റ) യും അതിനെ നിരോധിച്ചിട്ടുണ്ട് എന്നും ഹദീസുണ്ടത്രെ. ഈ പ്രശ്നത്തിന്റെ ശരിയായ നിലപാട് എന്താണ്?
ജുമുഅഃ പാവങ്ങളുടെ ഹജ്ജ്?
ചോ: വെള്ളിയാഴ്ച ചില മുക്രിമാര്‍ വാളെടുക്കുമ്പോള്‍, ജുമുഅഃ മിസ്കീന്‍മാരുടെ ഹജ്ജാണെന്നും മറ്റും റസൂല്‍ (സ) അരുളിയതായി അബൂഹറയ്റ നിവേദനം ചെയ്തിട്ടുണ്ടെന്ന് ബുഖാരി ഉദ്ധരിച്ചിട്ടുള്ളതായി പ്രസ്താവിക്കുന്നുണ്ടല്ലോ. റസൂല്‍ (സ) അപ്രകാരം പറയുകയോ അബുഹുറയ്റ നിവേദനം ചെയ്യുകയോ ബുഖാരി ഉദ്ധരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രസ്തുത പ്രസ്താവന തികച്ചും കള്ളമാണെന്നും ചിലര്‍ പറയുന്നു. ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണെന്നു വ്യക്തമാക്കാമോ?
ജുമുഅഃക്കുശേഷം ളുഹ്ര്‍
ചോ: ഇവിടെ, തൂത്തുക്കുടിയില്‍ ജുമുഅനമസ്കാരാനന്തരം ശാഫിഈ മദ്ഹബുകാര്‍ ളുഹ്റും നമസ്കരിക്കുന്നു. ഹനഫികള്‍ അങ്ങനെ ചെയ്യാറില്ല. ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ഇവിടെ ജുമുഅഃയില്‍ പങ്കെടുക്കുന്നവര്‍ തദ്ദേശീയരല്ലെന്നും മറ്റു പ്രദേശങ്ങളില്‍ നിന്നു വന്നുകൂടിയവരായണെന്നുമാണ് മറുപടി കിട്ടിയത്. ശാഫിഈ മദ്ഹബു പ്രകാരം തദ്ദേശീയരുടേതല്ലാത്ത ജുമുഅയില്‍ പങ്കെടുത്താല്‍ അതിനുശേഷം ളുഹ്ര്‍ നമസ്കരിക്കണമെന്നുണ്ടോ?
ഖുതുബയും നമസ്കാരവും
ചോ: വെള്ളിയാഴ്ച ളുഹ്റിന്റെ രണ്ടു റക്അത്തിനു പകരമാണ് ഖുതുബ എന്നാണല്ലോ. ചില പള്ളികളില്‍ ചിലപ്പോള്‍ ഖുതുബ നടത്തിയ ഖതീബല്ലാത്ത മറ്റൊരാള്‍ നമസ്കാരത്തിന് ഇമാമത്തു നില്‍ക്കന്നതായി കാണുന്നു. ഇതു ശരിയാണോ?
ഖുതുബ നടക്കുമ്പോള്‍ നമസ്കാരം
ചോ: വെള്ളിയാഴ്ച ഖുതുബ നടക്കുമ്പോള്‍ പള്ളിയിലെത്തിയ ആള്‍ രണ്ടു രക്ത്ത് സുന്നത്ത് നമസ്കരിക്കുന്നത് കറാഹത്താണോ? പള്ളിയില്‍ വന്ന് ഇരുന്ന ശേഷം ഖുതുബ നടക്കുമ്പോള്‍ എഴുന്നേറ്റു നമസ്കരിക്കാമോ?
ഖതീബിന്റെ വാള്‍
ചോ: ഖതീബ് ഖുതുബ നടത്തുമ്പോള്‍ വാളോ വടിയോ പിടിക്കുന്ന സമ്പ്രദായത്തിന് ശറഇയായ വല്ല ആധാരവുമുണ്ടോ?. ഈ ആചാരം എപ്പോള്‍ ആരംഭിച്ചു?
ഖുതുബയും അറബി ഭാഷയും
ചോ: നമസ്കാരത്തിന്റെ ഏതെങ്കിലും ശര്‍ത്ത് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നമസ്കാരം സാധുവാകയില്ല എന്നുള്ളത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണല്ലോ. ഈ നിയമം ഖുതുബക്കും ബാധകമല്ലേ? ഖുതുബയുടെ ഒരു ശര്‍ത്താണല്ലോ അറബി ഭാഷയിലായിരിക്കല്‍. അപ്പോള്‍ മലയാളത്തിലുള്ള ഖുതുബ അസാധുവാണെന്ന സുന്നികളുടെ വാദം ശരിയല്ലേ?
ഉപമഹല്ലില്‍ ജുമുഅ: സ്ഥാപിക്കാമോ?
ചോ. തങ്ങളുടെ മഹല്ല് സാമാന്യം വിശാലമാണ്. മഹല്ലില്‍ ഒരു കേന്ദ്ര മസ്ജിദും അതിനു കീഴില്‍ മൂന്ന് തൈക്കാവുകളുമുണ്ട്. തൈക്കാവുകളില്‍ ഒന്ന് സ്ഥിതിചെയ്യുന്നത് കേന്ദ്രമസ്ജിദില്‍ നിന്ന് രണ്ടു കിലോമീറ്ററിലേറെ ദൂരത്ത് പ്രത്യേകം സ്ഥലപ്പേരോട് കൂടിയ ഒരേരിയയിലാണ്. ഇവിടെ ഈയിടെ ജുമുഅഃ തുടങ്ങിയതിനെത്തുടര്‍ന്ന് ചില സംശയങ്ങള്‍ ഉളവായിരിക്കുന്നു.
1. കേന്ദ്ര മസ്ജിദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൈക്കാവില്‍ ജുമുഅ സ്ഥാപിച്ചത് സാധുവാണോ?
2. പുതിയ ജുമുഅ മൂലം കേന്ദ്ര മസ്ജിദിലും ബ്രാഞ്ച് മസ്ജിദിലുമായി ഒന്നിലേറെ ഇമാമുകള്‍ ഉണ്ടാകുന്നത് ശരീഅത്തില്‍ നിഷിദ്ധമാണോ?
3. ബ്രാഞ്ച് മസ്ജിദിനെ കേന്ദ്രീകരിച്ച് പുതിയ മഹല്ല് രൂപീകരിക്കുന്നത്#ിന് കേന്ദ്ര മസ്ജിദിന്റെ സമ്മതമില്ലെങ്കില്‍ പുതിയ ജുമുഅ തുടങ്ങിയതു വഴി മഹല്ല് വേറിട ട്ടുപോകുമോ?
4. പുതിയ ജുമുഅ സ്ഥാപിതമാകുന്നത് തദ്ദേശവാസികളുടെ സമ്മതത്തോടെയാ ണെങ്കില്‍ കേന്ദ്ര മസ്ജിദിന്ന് അത് വിലക്കാന്‍ അധികാരമുണ്ടോ?
പെരുന്നാള്‍ ഖുതുബയും തക്ബീറും.
ചോ. പെരുന്നാള്‍ നമസ്കാരാനന്തരം നടത്തപ്പെടുന്ന ഖുതുബ ചിലേടങ്ങളില്‍ രണ്ടെണ്ണമായും ചിലേടങ്ങളില്‍ ഇടയില്‍ ഇരുത്തമില്ലാതെ ഒറ്റയായും നിര്‍വഹിക്കപ്പെടുന്നതായി കാണുന്നു. ഇതില്‍ ഏതാണ് ശരി? ഒന്നാം ഖുതുബ തുടങ്ങുമ്പോള്‍ 9-ഉം രണ്ടാം ഖുതുബ തുടങ്ങുമ്പോള്‍ 7-ഉം തക്ബീറുകള്‍ തുടര്‍ച്ചയായി ചൊല്ലുന്ന പതിവും ഉണ്ട്. ഇതിന് എന്താണ് തെളിവ്?
വെള്ളിയാഴ്ച പെരുന്നാളായാല്‍
ചോ: വെള്ളിയാവ്ച പെരുന്നാളായാല്‍ പെരുന്നാള്‍ ജുമുഅ മതിയെന്നും സാധാരണ ജുമുഅ നിര്‍ബന്ധമില്ലെന്നും ചിലര്‍ പറയുന്നു. പെരുന്നാള്‍ ജുമുഅ സുന്നത്തും വെള്ളിയാഴ്ച ജുമുഅ നിര്‍ബന്ധവുമാണല്ലോ. ആ നിലക്ക് സുന്നത്ത് ചെയ്താന്‍ നിര്‍ബന്ധം വേണ്ടെന്നു വയ്ക്കാമെന്നു പറയുന്നത് ശരിയാണോ?
© www.fridayspeech.com