| |
വെള്ളിയാഴ്ച പെരുന്നാളായാല്‍
ചോ: വെള്ളിയാവ്ച പെരുന്നാളായാല്‍ പെരുന്നാള്‍ ജുമുഅ മതിയെന്നും സാധാരണ ജുമുഅ നിര്‍ബന്ധമില്ലെന്നും ചിലര്‍ പറയുന്നു. പെരുന്നാള്‍ ജുമുഅ സുന്നത്തും വെള്ളിയാഴ്ച ജുമുഅ നിര്‍ബന്ധവുമാണല്ലോ. ആ നിലക്ക് സുന്നത്ത് ചെയ്താന്‍ നിര്‍ബന്ധം വേണ്ടെന്നു വയ്ക്കാമെന്നു പറയുന്നത് ശരിയാണോ? |
ഉ: വെള്ളിയാഴ്ച പെരുന്നാളായാല്‍ പെരുന്നാള്‍ ജുമുഅ മത്യെന്നും വെള്ളിയാഴ്ച ജുമുഅ നിര്‍ബന്ധമില്ലെന്നുമാണ് ചില ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. സൈദുബ്നു അര്‍ഖമില്‍ നിന്ന് അഹ്മദ്, ഇബ്നു മാജ, അബൂദാവൂദ് എന്നിവരുദ്ധരിക്കുന്ന ഒരു ഹദീസില്‍, 'ഒരിക്കല്‍ ഒരു വെള്ളിയാഴ്ച പെരുന്നാളായപ്പോള്‍ നബി (സ) പകലിന്റെ ആദ്യ ഘട്ടത്തില്‍ പെരു#്നാള്‍ ജുമുഅ നടത്തുകയും അനന്തരം ആവശ്യമുള്ളവര്‍ക്ക് വെള്ളിയാഴ്ച ജുമുഅ ഇളവു ചെയ്തു കൊടുക്കുകയും ചെയ്തു' എന്നു പ്രസ്താവിക്കുന്നു.
പെരുന്നാളായ ഒരു വെള്ളിയാഴ്ച നബി (സ) പ്രസ്താവിച്ചതായി അബൂദാവൂദും ഇബ്നു മാജയും അബൂ ഹുറയ്റ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു: "നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ സമ്മേളിച്ചിരിക്കുകയാണ്. ഇഷ്ടമുള്ളവര്‍ക്ക് അത് (പെരുന്നാള്‍ ജുമുഅ) കൊണ്ട് മതിയാക്കാം. എന്നാല്‍ ഞങ്ങള്‍ വെള്ളിയാഴ്ച ജുമുഅ നടത്തുന്നുണ്ട്.''
ഇബ്നുസ്സുബൈറി(റ) ന്റെ കാലത്ത് ഒരിക്കല്‍ പെരുന്നാളും ജുമു#്യും ഒന്നിച്ച് വന്നപ്പോള്‍ അദ്ദേഹം പെരുന്നാല്‍ ജുമുഅ മാത്രം നടത്തിയതായും ഇബ്നു അബ്ബാസ് (റ) അത് ശരിവെച്ചതായും നസാഈ, ഇബൂദാവൂദ് തുടങ്ങിയവരും നിവേദനം ചെയ്തിരിക്കുന്നു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്, വെള്ളിയാഴ്ച പെരുന്നാളായാല്‍ പെരുന്നാള്‍ ജുമുഅ മാത്രം നടത്തിയാല്‍ മതിയാവുമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അത് ഒരു ഇളവ് എന്ന നിലക്കു മാത്രമാണ്. ആ ഇളവ് വേണ്ടെന്നു വെക്കുന്നതില്‍ തെറ്റില്ല.
ശാഫിഇകളുടെയും മാലികികളുടെയും വീക്ഷണത്തില്‍ പെരുന്നാള്‍ ജുമുഅ സുന്നത്തും വെള്ളിയാഴ്ച ജുമുഅ ഫര്‍ദുമാണ്. അതനുസരിച്ച് പെരുന്നാള്‍ ജുമുഅ നടത്തിയതുകൊണ്ട് വെള്ളിയാഴ്ച ജുമുഅക്ക് ഇളവ് ലഭിക്കുന്നതല്ല. എന്നാല്‍ ഹനഫി, ഹമ്പലി മദ്ഹബുകള്‍ പ്രകാരം വെള്ളിയാഴ്ച ജുമുഅ പോലെത്തന്നെ ഫര്‍ദാണ് പെരുന്നാള്‍ ജുമുഅയും. ഈ അഭിപ്രായമാണ് ഹദീസുകളുടെ വെളിച്ചത്തില്‍ കൂടുതല്‍ പ്രബലമായിട്ടുള്ളത്.
|
|
|
| |
|