ജുമുഅപ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍പഠനം




---------------------------------------------------------------------------
ജുമുഅഃ ദിവസത്തിന്റെ മാഹാത്മ്യം
നബി (സ) തിരുമേനി പറഞ്ഞതായി അബൂലുബാനത്തുല്‍ ബദ്‌രി നിവേദനംചെയ്യുന്നു: ''ജുമുഅഃദിവസം ദിവസങ്ങളില്‍വെച്ച് ശ്രേഷ്ഠവും ചെറിയ പെരുന്നാള്‍ ദിനത്തേക്കാളും ബലിപെരുന്നാള്‍ ദിനത്തെക്കാളും അല്ലാഹുവിങ്കല്‍ മഹത്ത്വമുള്ളതുമാകുന്നു. ആ ദിനത്തില്‍ അഞ്ചുകാര്യങ്ങളുണ്ട്: അല്ലാഹു ആദം (അ)മിനെ സൃഷ്ടിച്ചത് അന്നാണ്; അദ്ദേഹത്തെ ഭൂലോകത്തേക്കിറക്കിയതും അന്നാണ്; ആദമിനെ അല്ലാഹു മരിപ്പിച്ചതും അന്നുതന്നെ. ആ ദിവസത്തില്‍ ഒരു പ്രത്യേക സമയമുണ്ട്. പ്രസ്തുത സമയത്ത് അല്ലാഹുവിന്റെ ഒരടിമ അവനോടു വല്ലതും ചോദിക്കുന്നപക്ഷം ആ കാര്യം അല്ലാഹു അവന്നു സാധിപ്പിച്ചുകൊടുക്കാതിരിക്കയില്ല - നിഷിദ്ധമായത് ചോദിക്കരുതെന്ന് മാത്രം. ഖിയാമത്തുനാള്‍ സംഭവിക്കുന്നതും ആ ദിവസമായിരിക്കും. സാമീപ്യം സിദ്ധിച്ച മലക്കുകളോ ആകാശമോ ഭൂമിയോ കാറ്റുകളോ പര്‍വതങ്ങളോ സമുദ്രമോ ഒന്നുംതന്നെ ജുമുഅഃ ദിവസത്തെ സംബന്ധിച്ച് ഭയപ്പെടാതെ കഴിയുന്നില്ല.''





 
© www.fridayspeech.com
 
home about us video links fontcontact us